Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Catholic Church

മാഞ്ഞി​ഫി​ക്ക ഹു​മാ​നി​ത്താ​സ്: ഔ​ദ്യോ​ഗി​ക മ​ല​യാ​ള പ​രി​ഭാ​ഷ പ്ര​സി​ദ്ധീ​ക​രി​ച്ചു

കൊ​​​​​ച്ചി: ലെ​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ന്‍ മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യു​​​​​ടെ ആ​​​​​ദ്യ ചാ​​​​​ക്രി​​​​​ക​​​​​ലേ​​​​​ഖ​​​​​ന​​​​​മാ​​​​​യ മ​​​​ാഞ്ഞി​​​​​ഫി​​​​​ക്ക ഹു​​​​​മാ​​​​​നി​​​​​ത്താ​​​​​സി​​​​​ന്‍റെ പി​​​​​ഒ​​​​​സി​​​​​യു​​​​​ടെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക മ​​​​​ല​​​​​യാ​​​​​ളം പ​​​​​രി​​​​​ഭാ​​​​​ഷ (മ​​​​​ഹ​​​​​ത്താ​​​​​യ മ​​​​​നു​​​​​ഷ്യ​​​​​രാ​​​​​ശി) പ്ര​​​​​കാ​​​​​ശ​​​​​നം ചെ​​​​​യ്തു. പാ​​​​​ലാ​​​​​രി​​​​​വ​​​​​ട്ടം പി​​​​​ഒ​​​​​സി​​​​​യി​​​​​ല്‍ ന​​​​​ട​​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​​ല്‍ വ​​​​​രാ​​​​​പ്പു​​​​​ഴ അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​​ഹാ​​​​​യ​​​​​മെ​​​​​ത്രാ​​​​​ന്‍ ഡോ. ​​​​​ആ​​​​​ന്‍റ​​​​​ണി വാ​​​​​ലു​​​​​ങ്ക​​​​​ല്‍ പ്ര​​​​​കാ​​​​​ശ​​​​​നം നി​​​​​ർ​​​​​വ​​​​​ഹി​​​​​ച്ചു.

നി​​​​​ർ​​​​​മി​​​​​ത​​​​​ബു​​​​​ദ്ധി​​​​​യു​​​​​ടെ കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ല്‍ ലെ​​​​​യോ മാ​​​​ർ​​​​പാ​​​​​പ്പ​​​​​യു​​​​​ടെ ക്രി​​​​​യാ​​​​​ത്മ​​​​​ക​​​​​മാ​​​​​യ ഇ​​​​​ട​​​​​പെ​​​​​ട​​​​​ലാ​​​​​ണ് ഈ ​​​​​ചാ​​​​​ക്രി​​​​​ക​​​ലേ​​​​​ഖ​​​​​ന​​​​​മെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​പ്പെ​​​​​ട്ടു. പ്ര​​​​​കാ​​​​​ശ​​​​​ന​​​​​ത്തോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ചു ന​​​​​ട​​​​​ന്ന പ​​​​​ഠ​​​​​ന​​​​​ശി​​​​​ബി​​​​​ര​​​​​ത്തി​​​​​ല്‍ ചാ​​​​​ക്രി​​​​​ക​​​​​ലേ​​​​​ഖ​​​​​നം വി​​​​​വ​​​​​ര്‍​ത്ത​​​​​നം ചെ​​​​​യ്ത ഫാ. ​​​​​ഡോ. ജേ​​​​​ക്ക​​​​​ബ് പ്ര​​​​​സാ​​​​​ദ്, പ്ര​​​​​ഫ. കെ.എം. ഫ്രാ​​​​​ന്‍​സി​​​​​സ് എ​​​​​ന്നി​​​​​വ​​​​​ര്‍ പ്ര​​​​​ബ​​​​​ന്ധ​​​​​ങ്ങ​​​​​ള്‍ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചു.

കെ​​​​​സി​​​​​ബി​​​​​സി ഡെ​​​​​പ്യൂ​​​​​ട്ടി സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ലും പി​​​​​ഒ​​​​​സി ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​​​റു​​​​​മാ​​​​​യ ഫാ. ​​​​​തോ​​​​​മ​​​​​സ് ത​​​​​റ​​​​​യി​​​​​ല്‍, കെ​​​​​സി​​​​​ബി​​​​​സി ജാ​​​​​ഗ്ര​​​​​താ ക​​​​​മ്മീ​​​​​ഷ​​​​​ന്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി ഫാ. ​​​​​ആ​​​​​ന്‍റ​​​​​ണി ലാ​​​​​സ​​​​​ര്‍, കെ​​​​​സി​​​​​എം​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഫാ. ​​​​​ജോ​​​​​ബി കൊ​​​​​ച്ചു​​​​​മു​​​​​ട്ടം, കെ​​​​​സി​​​​​എം​​​​​എ​​​​​സ് സെ​​​​​ക്ര​​​​​ട്ട​​​​​റി സി​​​​​സ്റ്റ​​​​​ർ പ്ര​​​​​കാ​​​​​ശ, പി​​​​​ഒ​​​​​സി പാ​​​​​സ്റ്റ​​​​​റ​​​​​ല്‍ ട്രെ​​​​​യി​​​​​നിം​​​​​ഗ് ഇ​​​​​ന്‍​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​​​ര്‍ ഫാ. ​​​​​ടോ​​​​​ണി കോ​​​​​ഴി​​​​​മ​​​​​ണ്ണി​​​​​ല്‍ എ​​​​​ന്നി​​​​​വ​​​​​ർ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.

Kerala

തുടര്‍ച്ചയായി നാലാംവട്ടം റവ.ഡോ. സ്റ്റീഫന്‍ ആലത്തറ സിസിബിഐ ഡപ്യൂട്ടി സെക്രട്ടറി ജനറല്‍

ന്യൂഡല്‍ഹി: റവ.ഡോ. സ്റ്റീഫന്‍ ആലത്തറയെ ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയായ സി സിബിഐയുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായി നാലാമതും നിയമിച്ചു. 2030 വരെയാണ് പുതിയ കലാവധി.
ഭാരതസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് നാലാം വട്ടം ഒരു വൈദികന്‍ ഈ പദവിയിലെത്തുന്നത്. 2014ല്‍ ഡപ്യൂട്ടി സെക്രട്ടറി ജനറാലായി ചുമതലയേറ്റ ഫാ. ആലത്തറയെ 2018ലും, 2022ലും 2026ലും മെത്രാന്‍ സമിതി തുടര്‍ച്ചയായി നിയമിക്കുകയായിരുന്നു.
ഡല്‍ഹിയിലും ബംഗളൂരുവിലും ഗോവയിലുമുള്ള സിസിബിഐയുടെ കാര്യാലയങ്ങളുടെ ഡയറക്ടറായും അദ്ദേഹം തുടരും. 2007 മുതല്‍ 2014 വരെ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായിരുന്ന അദ്ദേഹത്തെ കെസിബിസിയും തുടര്‍ച്ചയായി മൂന്നുവട്ടം നിയമിച്ചിരുന്നു.

ഭാരത സഭയുടെ മിഷന്‍ പ്രവര്‍ത്തനത്തെ സഹായിക്കുവാനുള്ള കമ്യൂണിയോ സ്ഥാപിച്ചത്, നിര്‍മിത ബുദ്ധിയുടെ കാലഘട്ടത്തില്‍ സഭാപ്രവര്‍ത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള കാത്തലിക് കണക്ടിന്‍റെ തുടക്കം, സിസിബിഐയുടെ പ്രസിദ്ധീകരണ വിഭാഗത്തിനായി ആര്‍ക്ക് ലൈറ്റ് ഗ്ലോബല്‍ എന്ന കമ്പനിയുടെ ആരംഭം എന്നിവ ഫാ. ആലത്തറയുടെ കാലഘട്ടത്തിലാണ്.
സിസിബിഐയുടെ സെക്രട്ടറിയേറ്റുകളായ ഗോവയിലെ ശാന്തിസദന്‍, ഡല്‍ഹി ഫരീദാബാദിലെ ബഥാനിയ, ബാംഗ്ലൂരിലെ പോന്തിഫിക്കല്‍ മിഷന്‍ സോസൈറ്റിയുടെ പുതിയ ഓഫീസ് സമുച്ചയം, ന്യൂഡല്‍ഹിയിലെ നവീകരിച്ച സിസിബിഐയുടെ കേന്ദ്രകാര്യാലയം എന്നിവയ്ക്ക് ആരംഭം കുറിച്ചതും ഫാ. ആലത്തറയുടെ കാലഘട്ടത്തിലാണ്.

പതിനെട്ടിലധികം പുസ്തങ്ങളുടെ രചയിതാവായ ഇദ്ദേഹത്തിന്‍റെ, മതബോധന ശാസ്ത്രത്തിന് ഒരു ആമുഖം എന്ന ഇംഗ്ലീഷ് ഗ്രന്ഥം ഭാരത്തിലെയും വിദേശ രാജ്യങ്ങളിലും മേജര്‍ സെമിനാരികളില്‍ പാഠപുസ്തകമാണ്. വരാപ്പുഴ അതിരൂപത വൈദികനായ ഫാ. സ്റ്റീഫന്‍ ആലത്തറ ആലുവ മരിയാപുരം ഇടവകാംഗമാണ്.

National

കത്തോലിക്കാ സഭ രാജ്യത്തിനു നൽകുന്നത് നിസ്തുല സേവനം: കോൺറാഡ് സാംഗ്‌മ

ബം​​​ഗ​​​ളൂ​​​രു: വി​​​ദ്യാ​​​ഭ്യാ​​​സം, ആ​​​തു​​​ര​​​സേ​​​വ​​​നം തു​​​ട​​​ങ്ങി വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ക​​​ത്തോ​​​ലി​​​ക്കാ​​​ സ​​​ഭ രാ​​​ജ്യ​​​ത്തി​​​നു ന​​​ൽ​​​കി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത് നി​​​സ്തു​​​ല സേ​​​വ​​​ന​​​മാ​​​ണെ​​​ന്ന് മേ​​​ഘാ​​​ല​​​യ മു​​​ഖ്യ​​​മ​​​ന്ത്രി കോ​​​ൺ​​​റാ​​​ഡ് സാം​​​ഗ്‌​​​മ.

സി​​​ബി​​​സി​​​ഐ ജ​​​ന​​​റ​​​ൽ ബോ​​​ഡി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ന​​​ലെ ബം​​​ഗ​​​ളൂ​​​രു സെ​​​ന്‍റ് ജോ​​​ൺ​​​സ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന പു​​​ര​​​സ്കാ​​​ര​​​ദാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു പു​​​ര​​​സ്കാ​​​ര ജേ​​​താ​​​വു​​​കൂ​​​ടി​​​യാ​​​യ സാം​​​ഗ്‌​​​മ. ക​​​ത്തോ​​​ലി​​​ക്ക​​​നാ​​​യ​​​തി​​​ൽ ത​​​നി​​​ക്ക് ഏ​​​റെ അ​​​ഭി​​​മാ​​​ന​​​മു​​​ണ്ട്. സ​​​ഭ മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന മൂ​​​ല്യ​​​ങ്ങ​​​ൾ ഒ​​​രാ​​​ളെ ഉ​​​ത്ത​​​മ​​​പൗ​​​ര​​​നാ​​​ക്കു​​​ന്ന​​​താ​​​ണ്. വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള സ​​​ഭ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കാ​​​ണു​​​ന്പോ​​​ൾ അ​​​ഭി​​​മാ​​​നം തോ​​​ന്നാ​​​റു​​​ണ്ട്.

യു​​​വാ​​​ക്ക​​​ളു​​​ടെ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ലും വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ മേ​​​ഖ​​​ല​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ലു​​​മൊ​​​ക്കെ സ​​​ഭ​​​യു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ള്ള പ്ര​​​ത്യേ​​​ക ശ്ര​​​ദ്ധ ശ്ലാ​​​ഘ​​​നീ​​​യ​​​മാ​​​ണ്. രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ സ​​​ഭ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്നു​​​ണ്ട്. ഇ​​​തി​​​ലൊ​​​ന്നും ഭ​​​യ​​​ച​​​കി​​​ത​​​രാ​​​കാ​​​തെ ശു​​​ശ്രൂ​​​ഷ തു​​​ട​​​രേ​​​ണ്ട​​​തു​​​ണ്ട്. ക്രൈ​​​സ്ത​​​വ സ​​​ഭാ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ യോ​​​ജി​​​പ്പോ​​​ടെ​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്-​​​ കോ​​​ൺ​​​റാ​​​ഡ് സാം​​​ഗ്‌​​​മ പ​​​റ​​​ഞ്ഞു.വ്യ​​​ത്യ​​​സ്ത മേ​​​ഖ​​​ല​​​ക​​​ളി​​​ൽ നി​​​സ്തു​​​ല സേ​​​വ​​​നം ചെ​​​യ്ത സ​​​മു​​​ന്ന​​​ത വ്യ​​​ക്തി​​​കളെ ആ​​​ദ​​​രി​​​ക്കാ​​​നു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ സ​​​ഭാ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​നം ശ്ലാ​​​ഘ​​​നീ​​​യ​​​മാ​​​ണെ​​​ന്ന് ച​​​ട​​​ങ്ങി​​​ൽ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ജേ​​​ക്ക​​​ബ് കൂ​​​വ​​​ക്കാ​​​ട്ട് പ​​​റ​​​ഞ്ഞു.

വി​​​ദ്യാ​​​ഭ്യാ​​​സ, ആ​​​തു​​​ര​​​ശു​​​ശ്രൂ​​​ഷാ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ നി​​​സ്തു​​​ല​​​ സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള ക​​​ത്തോ​​​ലി​​​ക്കാ​​​ സ​​​ഭ​​​യു​​​ടെ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​ത അ​​​ഭി​​​ന​​​ന്ദ​​​നീ​​​യ​​​മാ​​​ണെ​​​ന്ന് ച​​​ട​​​ങ്ങി​​​ൽ പ്ര​​​സം​​​ഗി​​​ച്ച ക​​​ർ​​​ണാ​​​ട​​​ക ഊ​​​ർ​​​ജ​​​മ​​​ന്ത്രി കെ.​​​ജെ. ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു.

ച​​​ട​​​ങ്ങി​​​ൽ രാ​​​​​ഷ്‌​​​​​ട്ര​​​​​ദീ​​​​​പി​​​​​ക ലി​​​​​മി​​​​​റ്റ​​​​​ഡ് മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്‌​​​​​ട​​​​​ർ ഫാ. ​​​​​മൈ​​​​​ക്കി​​​​​ൾ വെ​​​​​ട്ടി​​​​​ക്കാ​​​​​ട്ട് ഉൾപ്പെടെ 19 പ്ര​​​​​മു​​​​​ഖ വ്യ​​​​​ക്തി​​​​​കളെ പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കി സി​​​​​ബി​​​​​സി​​​​​ഐ ആ​​​ദ​​​രി​​​ച്ചു. ഭാ​​​ര​​​ത​​​സ​​​ഭ​​​യ്ക്കു​​​വേ​​​ണ്ടി ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ജോ​​​​​ർ​​​​​ജ് ജേ​​​​​ക്ക​​​​​ബ് കൂ​​​​​വ​​​​​ക്കാ​​​​​ട്ട്, ഗോ​​​​​വ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ ഡോ. ​​​​​ഫി​​​​​ലി​​​​​പ്പ് നേ​​​​​രി ഫെ​​​​​റാ​​​​​വോ, സി​​​​​ബി​​​​​സി​​​​​ഐ​​​​​യു​​​​​ടെ നി​​​​​യു​​​​​ക്ത പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ ഡോ. ​​​​​ആ​​​​​ന്‍റ​​​​​ണി പൂ​​​​​ല, സ്ഥാ​​​​​ന​​​​​മൊ​​​​​ഴി​​​​​യു​​​​​ന്ന പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ആ​​​​​ൻ​​​​​ഡ്രൂ​​​​​സ് താ​​​​​ഴ​​​​​ത്ത്, സീ​​​​​റോ​​​​​മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭ മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ റാ​​​​​ഫേ​​​​​ൽ ത​​​​​ട്ടി​​​​​ൽ, സീ​​​​​റോ​​​​​മ​​​​​ല​​​​​ങ്ക​​​​​ര സ​​​​​ഭ മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് കർദി നാൾ മാ​​​​​ർ ബ​​​​​സേ​​​​​ലി​​​​​യോ​​​​​സ് ക്ലീ​​​​​മി​​​​​സ് കാ​​​​​തോ​​​​​ലി​​​​​ക്കാ​​​​​ബാ​​​​​വ എ​​​​​ന്നി​​​​​വ​​​​​ർ ചേ​​​​​ർ​​​​​ന്ന് പു​​​ര​​​സ്കാ​​​ര​​​ജേ​​​താ​​​ക്ക​​​ളെ ആ​​​​​ദ​​​​​രി​​​​​ച്ചു. തു​​​ട​​​ർ​​​ന്ന് മാ​​​​​ർ ആ​​​​​ൻ​​​​​ഡ്രൂ​​​​​സ് താ​​​​​ഴ​​​​​ത്ത് സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റും ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ജോ​​​​​ർ​​​​​ജ് ജേ​​​​​ക്ക​​​​​ബ് കൂ​​​​​വ​​​​​ക്കാട്ട് മെ​​​​​മെ​​​​​ന്‍റോ​​​​​യും കൈ​​​​​മാ​​​​​റി.

സി​​​ബി​​​സി​​​ഐ​​​യു​​​ടെ സ്ഥാ​​​ന​​​മൊ​​​ഴി​​​യു​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് സ്വാ​​​ഗ​​​ത​​​വും ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഫാ. ഡോ. ​​​മാ​​​ത്യു കോ​​​യി​​​ക്ക​​​ൽ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു. സെ​​​ന്‍റ് ജോ​​​ൺ​​​സ് നാ​​​ഷ​​​ണ​​​ൽ മെ​​​ഡി​​​ക്ക​​​ൽ അ​​​ക്കാ​​​ദ​​​മി​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച വി​​​വി​​​ധ ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ നാ​​​ലി​​​ന് ആ​​​രം​​​ഭി​​​ച്ച സി​​​ബി​​​സി​​​ഐ 37-ാം ജ​​​ന​​​റ​​​ൽ ബോ​​​ഡി സ​​​മ്മേ​​​ള​​​നം ഇ​​​ന്നു സ​​​മാ​​​പി​​​ക്കും.

District News

അമയന്നൂർ മലങ്കര കത്തോലിക്ക പള്ളിക്ക് മീനടത്തിന്‍റെ ഹൃദയം തൊട്ട നന്ദിക്കുറിപ്പ്

കോ​ട്ട​യം: അ​മ​യ​ന്നൂ​ർ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക പ​ള്ളി​ക്ക് മീ​ന​ട​ത്തു​നി​ന്നു ഹൃ​ദ​യം തൊ​ട്ട ഒ​രു ന​ന്ദി​ക്കു​റി​പ്പ്. തി​രു​നാ​ളി​ന്‍റെ ചെ​ല​വു​ക​ൾ പ​ര​മാ​വ​ധി ചു​രു​ക്കി മി​ച്ചം​പി​ടി​ച്ച തു​ക അമയന്നൂർ ഇടവകക്കാർ മീനടം സെ​​​ന്‍റ് ജോ​​​ർ​​​ജ് മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്ക പള്ളി നിർമാണത്തിനു കൈമാറിയ കരുതലിനാണ് മീനടം ഇടവക ഹൃദയം നിറഞ്ഞു നന്ദിയർപ്പിച്ചത്.
കാർഷിക ഗ്രാമമായ മീനടത്ത് നാനാജാതി മതസ്ഥരുടെ മനസിൽ ഇടം നേടിയ സെന്‍റ് ജോർജ് പള്ളി തിരുവല്ല അതിരൂപതയുടെ കീഴിലാണ്. വലിയ സാന്പത്തിക പിൻബലമൊന്നുമില്ലാത്ത ഇടവക പരിമിതികൾക്കുള്ളിൽനിന്നുകൊണ്ടാണ് കഴിഞ്ഞ വർഷം പുതിയ പള്ളിയുടെ നിർമാണം ആരംഭിച്ചത്. ഈ ദൗത്യത്തിന് ഒരു കൈത്താങ്ങുമായാണ് അമയന്നൂർ ഇടവകക്കാർ എത്തിയത്. അ​​​മ​​​യ​​​ന്നൂ​​​ർ പ​​​ള്ളി വി​​​കാ​​​രി ഫാ. മാ​​​ത്യു ചി​​​റ​​​യി​​​ൽ, ട്ര​​​സ്റ്റി ഏ​​​ബ്ര​​​ഹാം മാ​​​ത്യു ചു​​​ണ്ടേ​​​വാ​​​ലേ​​​ൽ, സെ​​​ക്ര​​​ട്ട​​​റി ഡെ​​​ന്നി​​​സ് ജേ​​​ക്ക​​​ബ് ഇ​​​ര​​​ട്ട​​​വ​​​നാ​​​ൽ, ക​​​മ്മിറ്റി അം​​​ഗ​​​ങ്ങ​​​ൾ എന്നിവരുടെ നേതൃത്വത്തിലാണ് ഈ തീരുമാനമെടുത്തത്.
അ​​​മ​​​യ​​​ന്നൂ​​​ർ സെന്‍റ് മേ​​​രീ​​​സ് പ​​​ള്ളി​​​യു​​​ടെ 85- മ​​​ത് തി​​​രു​​​നാ​​​ൾ ദി​​​ന​​​ത്തി​​​ൽ മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യു​​​ടെ കൂ​​​രി​​​യ ബി​​​ഷ​​​പ് ഡോ.​​​ആന്‍റണി മാ​​​ർ സി​​​ൽ​​​വാ​​​നോ​​​സിൽനി​​​ന്നു മീ​​​ന​​​ടം സെന്‍റ് ജോ​​​ർ​​​ജ് മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്ക പ​​​ള്ളി വി​​​കാ​​​രി ഫാ.​​​സൈ​​​ജു കു​​​ര്യ​​​ൻ ഒഐസി, ട്ര​​​സ്റ്റി റെ​​​ജി വി.​​​സി. വ​​​യ​​​ലി​​​ക്കൊ​​​ല്ലാ​​​ട്ട്, സെ​​​ക്ര​​​ട്ട​​​റി പി.യു. എ​​​ബ്ര​​​ഹാം‌ ഓ​​​ലി​​​ക്ക​​​ര​​​പീ​​​ടി​​​ക​​​യി​​​ൽ എന്നിവർ ചേർന്നു തുക സ്വീകരിച്ചു.

Kerala

സൺഡേ സ്കൂൾ അധ്യാപക ക്ഷേമനിധി: കത്തോലിക്ക സഭ നിലപാട് അറിയിച്ചു

കൊച്ചി: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷന്‍റെ ശിപാർശയുടെ നടപ്പാക്കൽ എന്ന നിലയിൽ സൺഡേ സ്കൂൾ ക്ഷേമനിധി എന്ന ആശയം അവതരിപ്പിച്ചതിനോടുള്ള കത്തോലിക്ക സഭയുടെ നിലപാട് അറിയിച്ചു. അതിവേഗത്തിൽ നടപ്പിലാക്കേണ്ട ഒരു നിർദേശമോ നടപടിയോ അല്ല ഇതെന്നാണ് സഭ ചൂണ്ടിക്കാട്ടിയത്. ആവശ്യമായ കൂടിയാലോചനകളിലൂടെ നടപ്പിലാക്കേണ്ട നിർദേശമാണ്. കാരണം, കേരളത്തിലെ ക്രൈസ്തവസഭകളിൽ മതബോധനം അഥവാ വിശ്വാസ പരിശീലനം വ്യത്യസ്തമായ രീതികളിലും മാർഗങ്ങളിലുമാണ് നടന്നുവരുന്നത്. വിപുലമായ ഈ മേഖലയെ പറ്റി ന്യൂനപക്ഷ വകുപ്പ് ഏതെങ്കിലും വിധത്തിലുള്ള പഠനം നടത്തിയതായി അറിവില്ല.

സർക്കാർ വിഭാവനം ചെയ്യുന്ന ക്ഷേമനിധിയുടെ വിശദവും പൂർണവുമായ ഡ്രാഫ്റ്റ് ചർച്ചകൾക്കും പഠനത്തിനുമായി നല്കണമെന്നു കത്തോലിക്കാ സഭാ പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. എങ്കിലും, നിലവിലുള്ള മദ്രസ ക്ഷേമനിധിയുടെ വിജ്ഞാപനം അയച്ചു നൽകിയ ശേഷം അതിന്‍റെ അധ്യായം ആറിലെ (ഖണ്ഡിക 17 - 27) ക്ഷേമനിധി അനുകൂല്യങ്ങളെകുറിച്ചുള്ള അഭിപ്രായം ജനുവരി 16നകം അറിയിക്കണം എന്നാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് കത്തിലൂടെ ക്രൈസ്തവ സഭകളോട് ആവശ്യപ്പെട്ടത്.

ഉള്ളടക്കം വെളിപ്പെടുത്തിയില്ല

മതാധ്യാപകരെക്കുറിച്ചുള്ള നിർവചനം, അംഗത്വം, പദ്ധതികളുടെ നടത്തിപ്പ്, ഭരണസംവിധാനം, സാമ്പത്തിക സമാഹരണം തുടങ്ങിയവയെ കുറിച്ചുള്ള ഒരു വിവരവും ഇതുവരെയും ലഭ്യമാക്കാതെ, ക്ഷേമനിധി ആനുകൂല്യങ്ങളെകുറിച്ച് മാത്രം അഭിപ്രായം ആരായുന്ന സർക്കാർ നീക്കത്തോട് സഹകരിക്കാനാവില്ല. ഈ പദ്ധതിയുടെ ഘടനയോ ഉള്ളടക്കമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അറിയാത്ത ഒന്നിനെകുറിച്ച് അഭിപ്രായം പറയുക അസാധ്യമാണ്. വിഭാവനം ചെയ്യുന്ന ക്ഷേമനിധി ബില്ലിന്‍റെ ഡ്രാഫ്റ്റ് പൂർണമായും ലഭ്യമാക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കുകയും അതിന്മേൽ ചർച്ചകൾക്കും പഠനത്തിനും ആവശ്യമായ സമയം ക്രൈസ്തവ സഭകൾക്കു ലഭ്യമാക്കുകയും ചെയ്യണം.

വേണ്ടത് ദുർബല വിഭാഗങ്ങൾക്ക് സഹായം

കത്തോലിക്കാ സഭയിലെ വിശ്വാസ പരിശീലനം സമർപ്പിത സ്വഭാവമുള്ള ഒരു സേവനമാണ്, അതൊരിക്കലും ഒരു ജോലിയായി/ തൊഴിലായി സഭ കരുതുന്നില്ല. യാതൊരു വിധത്തിലുമുള്ള വേതനമോ പാരിതോഷികമോ അവർ സ്വീകരിക്കുന്നുമില്ല. സഭയുടെ സുവിശേഷ പ്രഘോഷണദൗത്യത്തിൽ പൂർണമനസ്സോടെ പങ്കാളികളാകുന്ന പ്രേഷിതരാണ് മതാധ്യാപകർ അഥവാ വിശ്വാസ പരിശീലകർ.
മതപഠനം പൂർണമായും സഭയുടെ (അതതു മതങ്ങളുടെ) സ്വകാര്യ ഉത്തരവാദിത്വം ആയതിനാലും അതിൻമേൽ സർക്കാർ ചെലവിലുള്ള ആനുകൂല്യങ്ങൾ സ്വീകരിക്കേണ്ടതില്ല എന്ന നിലപാട് സഭ പുലർത്തുന്നതിനാലും സർക്കാരിന്‍റെ സൺഡേ സ്കൂൾ ക്ഷേമനിധി എന്ന ആശയത്തോട് കത്തോലിക്കാ സഭ അനുകൂല നിലപാട് സ്വീകരിക്കുന്നില്ല. അതേസമയം, ക്രൈസ്തവ സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന ക്ഷേമപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ സർക്കാർ തയാറാകണം.

പിൻമാറണം

വേണ്ടത്ര ആലോചനയോ ചർച്ചകളോ കൂടാതെ തിടുക്കത്തിൽ ഒരു ഓർഡിനൻസിലൂടെ സൺഡേസ്കൂൾ അധ്യാപക ക്ഷേമനിധി നടപ്പിൽ വരുത്താൻ സർക്കാർ തലത്തിൽ തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽനിന്നു പിൻമാറണമെന്നു കേരള സർക്കാരിനോടു കത്തോലിക്ക സഭ ആവശ്യപ്പെട്ടു. കെസിബിസിയുടെ ഭാരവാഹികളായ ബിഷപ്പുമാരുടെ നേതൃത്വത്തിൽ കത്തോലിക്കാസഭയിലെ മൂന്നു റീത്തിലെയും ഔദ്യോഗിക പ്രതിനിധികൾ യോഗം ചേർന്നാണ് വിഷയത്തിൽ തീരുമാനമെടുത്തതെന്ന് കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ പ്രസ്താവനയിൽ അറിയിച്ചു.

Leader Page

ക​ത്തോ​ലി​ക്കാ സ​ഭ​യുടെ കാ​ൽ​ നൂ​റ്റാ​ണ്ട്

ര​​ണ്ട് സ​​ഹ​​സ്രാ​​ബ്ദ​​ങ്ങ​​ളു​​ടെ മ​​ഹാജൂ​​ബി​​ലി​​ക്കു​​ശേ​​ഷം 25 വ​​ർ​​ഷംകൂ​​ടി പി​​ന്നി​​ടു​​മ്പോ​​ൾ ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യു​​ടെ ക​​ഴി​​ഞ്ഞ കാ​​ൽ​​ നൂ​​റ്റാ​​ണ്ടി​​ലെ വ​​ള​​ർ​​ച്ച​​യി​​ലേ​​ക്കും ത​​ള​​ർ​​ച്ച​​യി​​ലേ​​ക്കും ഭാ​​വിപ്ര​​തീ​​ക്ഷ​​ക​​ളി​​ലേ​​ക്കു​​മു​​ള്ള എ​​ത്തി​​നോ​​ട്ടം ഏ​​റെ പ്ര​​സ​​ക്ത​​മാ​​വു​​ക​​യാ​​ണ്. ക​​ത്തോ​​ലി​​ക്കാ സ​​ഭ അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യി ഒ​​രു ആ​​ത്മീ​​യ യാ​​ഥാ​​ർ​​ഥ്യ​​മാ​​ണെ​​ങ്കി​​ൽ​​പോ​​ലും ആ​​ധു​​നി​​ക ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും സ്വാ​​ധീ​​നശ​​ക്തി​​യു​​ള്ള, സു​​സം​​ഘ​​ടി​​ത​​മാ​​യ ഒ​​രു അ​​ന്താ​​രാ​​ഷ്‌​​ട്ര സാ​​മൂ​​ഹി​​ക സാം​​സ്കാ​​രി​​ക സം​​വി​​ധാ​​നം കൂ​​ടി​​യാ​​ണ്. ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യെപ്പോ​​ലെ ലോ​​ക​​രാ​​ഷ്‌​​ട്ര​​ങ്ങ​​ളു​​ടെ അ​​തി​​ർ​​ത്തി​​ക​​ൾ​​ക്ക​​തീ​​ത​​മാ​​യി മ​​നു​​ഷ്യ​​നെ​​യും അ​​വ​​ന്‍റെ ധാ​​ർ​​മി​​ക വീ​​ക്ഷ​​ണ​​ത്തെ​​യും ശ​​ക്ത​​മാ​​യി സ്വാ​​ധീ​​നി​​ക്കാ​​നും ഒ​​രു​​മി​​പ്പി​​ച്ചു നി​​ർ​​ത്താ​​നും ശ​​ക്തി​​യും ക​​രു​​ത്തു​​മു​​ള്ള മ​​റ്റൊ​​രു സം​​വി​​ധാ​​ന​​വും ഒ​​രു കാ​​ല​​ത്തും ലോ​​ക​​ത്ത് ഉ​​ണ്ടാ​​യി​​ട്ടി​​ല്ല. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യു​​ടെ കാ​​ൽ ​​നൂ​​റ്റാ​​ണ്ടി​​ന്‍റെ ഉ​​യ​​ർ​​ച്ചതാ​​ഴ്ച​​ക​​ൾ ലോ​​കച​​രി​​ത്ര​​ത്തി​​ന്‍റെ പ്ര​​സ​​ക്ത​​മാ​​യ ഭാ​​ഗ​​മാ​​ണ്.

ജ​​ന​​സം​​ഖ്യാ വ്യ​​തി​​യാ​​ന​​ങ്ങ​​ൾ

ക​​ഴി​​ഞ്ഞ 25 വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ശ്ര​​ദ്ധേ​​യ​​മാ​​യ ജ​​ന​​സം​​ഖ്യാ വ്യ​​തി​​യാ​​ന​​ങ്ങ​​ൾ​​ക്ക് ക​​ത്തോ​​ലി​​ക്കാ സ​​ഭ സാ​​ക്ഷ്യം വ​​ഹി​​ച്ചി​​ട്ടു​​ണ്ട്. ആ​​ഗോ​​ള​​സ​​ഭ​​യു​​ടെ അം​​ഗ​​സം​​ഖ്യ​​യി​​ൽ ഗ​​ണ്യ​​മാ​​യ വ​​ള​​ർ​​ച്ച​​യു​​ണ്ടാ​​യി. 25 വ​​ർ​​ഷം മു​​മ്പ് ഏ​​താ​​ണ്ട് 100 കോ​​ടി അം​​ഗ​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​രു​​ന്ന സ​​ഭ​​യി​​ൽ ഇ​​ന്ന് 134 കോ​​ടി അം​​ഗ​​ങ്ങ​​ളാ​​ണു​​ള്ള​​ത്. എ​​ന്നാ​​ൽ, ശ്ര​​ദ്ധേ​​യ​​മാ​​യ കാ​​ര്യം യൂ​​റോ​​പ്പി​​ലും നോ​​ർ​​ത്ത് അ​​മേ​​രി​​ക്ക​​യി​​ലും വി​​ശ്വാ​​സി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ കു​​റ​​വ് വ​​ന്ന​​പ്പോ​​ൾ ആ​​ഫ്രി​​ക്ക​​യി​​ലും ഏ​​ഷ്യ​​യി​​ലും ലാ​​റ്റി​​ൻ അ​​മേ​​രി​​ക്ക​​യി​​ലും വ​​ള​​രെ ശ​​ക്ത​​മാ​​യ വ​​ള​​ർ​​ച്ച രേ​​ഖ​​പ്പെ​​ടു​​ത്തി എ​​ന്ന​​താ​​ണ്. 72 ശ​​ത​​മാ​​നം ക​​ത്തോ​​ലി​​ക്ക​​ർ ഇ​​പ്പോ​​ൾ യൂ​​റോ​​പ്പി​​ന് പു​​റ​​ത്തു​​ള്ള​​വ​​രാ​​ണ്. സ​​ഭ​​യു​​ടെ ശ​​ക്തി​​യും ശ്ര​​ദ്ധ​​യും യൂ​​റോ​​പ്പി​​നു പു​​റ​​ത്തേ​​ക്ക് കേ​​ന്ദ്രീ​​ക​​രി​​ക്ക​​പ്പെ​​ടു​​ന്നു എ​​ന്ന​​താ​​ണ് പു​​തി​​യ ട്രെ​​ൻ​​ഡ്. ഏ​​ഷ്യ​​യും ആ​​ഫ്രി​​ക്ക​​യും കേ​​ന്ദ്ര​​മാ​​ക്കി​​യു​​ള്ള സ​​ഭ​​യു​​ടെ ഈ ​​പു​​തി​​യ വ​​ള​​ർ​​ച്ചാശൈ​​ലി സ​​ഭ​​യു​​ടെ​​ത​​ന്നെ സാ​​മൂ​​ഹി​​ക വീ​​ക്ഷ​​ണ​​ത്തെ​​യും സം​​സ്കാ​​ര​​ത്തെ​​യും നേ​​തൃ​​ ശൈ​​ലി​​യെ​​യും സാ​​ര​​മാ​​യി സ്വാ​​ധീ​​നി​​ക്കു​​ക​​ത​​ന്നെ ചെ​​യ്യും.

International

ഗാസയിലെ ഏക കത്തോലിക്കാ ദേവാലയം സന്ദർശിച്ച് ജറൂസലെം പാത്രിയാർക്കീസ്

ഗാ​​​​സ: ക്രി​​​​സ്മ​​​​സി​​​​ന് ഏ​​​​താ​​​​നും ദി​​​​വ​​​​സം മാ​​​​ത്രം ശേ​​​​ഷി​​​​ക്കേ ജ​​​​റൂ​​​​സ​​​​ലെമി​​​​ലെ ലാ​​​​റ്റി​​​​ൻ പാ​​​​ത്രി​​​​യാ​​​​ർ​​​​ക്കീ​​​​സ് ക​​​​ർ​​​​ദി​​​​നാ​​​​ൾ പി​​​​യ​​​​ർ​​​​ബാ​​​​റ്റി​​​​സ്റ്റ പി​​​​സ​​​​ബ​​​​ല്ല ഗാ​​​​സ മു​​​​ന​​​​മ്പി​​​​ലെ ഏ​​​​ക ക​​​​ത്തോ​​​​ലി​​​​ക്കാ​​​ദേ​​​​വാ​​​​ല​​​​യ​​​​മാ​​​​യ ഹോ​​​​ളി ഫാ​​​​മി​​​​ലി ഇ​​​​ട​​​​വ​​​​ക​​​​യി​​​​ൽ സ​​​​ന്ദ​​​​ര്‍ശ​​​​നം ന​​​​ട​​​​ത്തി.

ലാ​​​​റ്റി​​​​ൻ പാ​​​​ത്രി​​​​യാ​​​​ർ​​​​ക്ക​​​​ൽ വി​​​​കാ​​​​രി​​​​യാ​​​​യ മോ​​​ൺ. വി​​​​ല്യം ഷോ​​​​മാ​​​​ലി​​​​യോ​​​​ടും പ്ര​​​​തി​​​​നി​​​​ധി​​​​സം​​​​ഘ​​​​ത്തി​​​​നോ​​​​ടു​​​​മൊ​​​​പ്പം എ​​​​ത്തി​​​​യ ക​​​​ർ​​​​ദി​​​​നാ​​​​ളി​​​​നെ സാ​​​​ന്താ തൊ​​​​പ്പി​​​​ക​​​​ൾ ധ​​​​രി​​​​ച്ച കു​​​​ട്ടി​​​​ക​​​​ളും വ​​​​യോ​​​​ധി​​​​ക​​​​രും ഉ​​​​ള്‍പ്പെ​​​​ടെ​​​​യു​​​​ള്ള ഇ​​​​ട​​​​വ​​​​കാം​​​​ഗ​​​​ങ്ങ​​​​ൾ ഹൃ​​​​ദ്യ​​​​മാ​​​​യി വ​​​​ര​​​​വേ​​​​റ്റു.

ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി സം​​​​ഘ​​​​ർ​​​​ഷ​​​​വും ക​​​​ഠി​​​​ന​​​​മാ​​​​യ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളും സ​​​​ഹി​​​​ച്ച ക​​​​ത്തോ​​​​ലി​​​​ക്കാ​​​സ​​​​മൂ​​​​ഹ​​​​ത്തോ​​​​ടു​​​​ള്ള ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യ​​​​ത്തി​​​​ന്‍റെ അ​​​​ട​​​​യാ​​​​ള​​​​മാ​​​​യി​​​​ട്ടാ​​​​ണ് പാ​​​​ത്രി​​​​യാ​​​​ർ​​​​ക്കീ​​​​സും സം​​​​ഘ​​​​വും ഗാ​​​​സ​​​​യി​​​​ലെ ഏ​​​​ക ക​​​​ത്തോ​​​​ലി​​​​ക്ക ഇ​​​​ട​​​​വ​​​​ക​​​​യി​​​​ല്‍ എ​​​​ത്തി​​​​യ​​​​ത്.

മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി ശ​​​​നി​​​​യാ​​​​ഴ്ച എ​​​​ത്തി​​​​യ പാ​​​​ത്രി​​​​യാ​​​​ർ​​​​ക്കീ​​​​സ് ഇ​​​​ന്ന​​​​ലെ തി​​​​രു​​​​ക്കു​​​​ടും​​​​ബ പ​​​​ള്ളി​​​​യി​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ​​​​ർ​​​​പ്പി​​​​ച്ചു തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ട​​​​വ​​​​ക വി​​​​കാ​​​​രി ഫാ. ​​​​ഗ​​​​ബ്രി​​​​യേ​​​​ൽ റൊ​​​​മാ​​​​നെ​​​​ല്ലി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പ്രാ​​​​ദേ​​​​ശി​​​​ക വൈ​​​​ദി​​​​ക​​​​രു​​​​മാ​​​​യും ഇ​​​​ട​​​​വ​​​​കാം​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​യും അ​​​​ദ്ദേ​​​​ഹം കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. ഗാ​​​​സ​​​​യി​​​​ലെ മാ​​​​നു​​​​ഷി​​​​ക സ​​​​ഹാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ, ന​​​​ട​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന ദു​​​​രി​​​​താ​​​​ശ്വാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ, ഭാ​​​​വി​​​​യി​​​​ലേ​​​​ക്കു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെ ഇ​​​​ട​​​​വ​​​​ക​​​​യു​​​​ടെ നി​​​​ല​​​​വി​​​​ലെ സ്ഥി​​​​തി പാ​​​​ത്രി​​​​യാ​​​​ർ​​​​ക്കീ​​​​സ് വി​​​​ല​​​​യി​​​​രു​​​​ത്തും.

2023 ഒ​​​​ക്‌​​​​ടോ​​​​ബ​​​​റി​​​​ൽ യു​​​​ദ്ധം ആ​​​​രം​​​​ഭി​​​​ച്ച​​​​തി​​​​നു​​​​ശേ​​​​ഷം ക്രൈ​​​​സ്ത​​​​വ​​​​രും മു​​​​സ്‌​​​​ലിം​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് കു​​​​ടി​​​​യി​​​​റ​​​​ക്ക​​​​പ്പെ​​​​ട്ട ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് ഹോ​​​ളി​​​ഫാ​​​മി​​​ലി ഇ​​​​ട​​​​വ​​​​ക അ​​​​ഭ​​​​യം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. യു​​​ദ്ധം കൊ​​​ടു​​​ന്പി​​​ക്കൊ​​​ണ്ടി​​​രി​​​ക്കേ ദി​​​വം​​​ഗ​​​ത​​​നാ​​​യ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഗാ​​​സ ഇ​​​​ട​​​​വ​​​​ക വി​​​​കാ​​​​രി ഫാ. ​​​​ഗ​​​​ബ്രി​​​​യേ​​​​ൽ റൊ​​​​മാ​​​​നെ​​​​ല്ലി​​​​യെ ഇ​​​ട​​​യ്ക്കി​​​ടെ വി​​​ളി​​​ച്ച് സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തി​​​യി​​​രു​​​ന്നു.

ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യും ഫാ. ​​​​ഗ​​​​ബ്രി​​​​യേ​​​​ലി​​​നെ ഫോ​​​ണി​​​ൽ വി​​​ളി​​​ച്ച് സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തു​​​ക​​​യു​​​ണ്ടാ​​​യി. മേ​​​ഖ​​​ല​​​യി​​​ൽ സ​​​മാ​​​ധാ​​​നം സം​​​ജാ​​​ത​​​മാ​​​യി​​​രിക്കേ ഏ​​​റെ ആ​​​വേ​​​ശ​​​ത്തോ​​​ടെ​​​യാ​​​ണു ഗാ​​​സ​​​യി​​​ലെ ക്രൈ​​​സ്ത​​​വ​​​ർ ക്രി​​​സ്മ​​​സി​​​നൊ​​​രു​​​ങ്ങു​​​ന്ന​​​ത്.

ഡി​​​സം​​​ബ​​​റി​​​ന്‍റെ ആ​​​രം​​​ഭ​​​ത്തി​​​ൽ​​​ത്ത​​​ന്നെ പ​​​ള്ളി​​​യും പ​​​രി​​​സ​​​ര​​​ങ്ങ​​​ളും ന​​​ക്ഷ​​​ത്ര​​​ങ്ങ​​​ളാ​​​ലും വൈ​​​ദ്യു​​​ത​​​ദീ​​​പ​​​ങ്ങ​​​ളാ​​​ലും അ​​​ല​​​ങ്ക​​​രി​​​ച്ചി​​​രു​​​ന്നു.

International

ഗാ​സ​യി​ലെ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണം: ഖേ​ദം പ്ര​ക​ടിപ്പിച്ച് ഇ​സ്ര​യേ​ൽ

ഗാ​സ: ഗാ​സ​യി​ലെ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി ഇ​സ്ര​യേ​ൽ. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ആ​ഴ​ത്തി​ൽ ഖേ​ദി​ക്കു​ന്ന​താ​യും നി​ഷ്ക​ള​ങ്ക​മാ​യ ഓ​രോ മ​ര​ണ​വും ദു​ര​ന്ത​മാ​ണെ​ന്നും ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് പ്ര​തി​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഇ​സ്ര​യേ​ൽ വ്യ​ക്ത​മാ​ക്കി.

ദേ​വാ​ല​യ​ത്തി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം തെ​റ്റാ​യി​പ്പോ​യെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നോ​ടും വി​ശ​ദ​മാ​ക്കി. ആ​ക്ര​മ​ണ​ത്തി​ൽ ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പ്പാ​പ്പ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. മാ​ർ​പ്പാ​പ്പ​യു​ടെ ആ​ശ്വാ​സ വാ​ക്കു​ക​ളോ​ട് നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് ന​ന്ദി പ്ര​ക​ടി​പ്പി​ച്ചു. ഇ​സ്ര​യേ​ൽ സൈ​ന്യ​വും ആ​ക്ര​മ​ണം അ​ബ​ദ്ധ​ത്തി​ലു​ണ്ടാ​യെ​ന്നാ​ണ് വി​ശ​ദ​മാ​ക്കു​ന്ന​ത്.

ഗാ​സ​യി​ലെ ഹോ​ളി ഫാ​മി​ലി ക​ത്തോ​ലി​ക്കാ പ​ള്ളി​ക്കു നേ​ർ​ക്ക് ഇ​സ്രേ​ലി സേ​ന ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. 60 വ​യ​സു​ള്ള കെ​യ​ർ​ടേ​ക്ക​റും 84 വ​യ​സു​ള്ള സ്ത്രീ​യും ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

ഗാ​സ​യി​ലെ ഏ​ക ക​ത്തോ​ലി​ക്കാ പ​ള്ളി​യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. പ​ള്ളി വി​കാ​രി ഫാ. ​ഗ​ബ്രി​യേ​ൽ റൊ​മാ​നെ​ല്ലി ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ഉ​റ്റ സു​ഹൃ​ത്താ​യി​രു​ന്നു ഫാ. ​റൊ​മാ​നെ​ല്ലി. ഗാ​സാ യു​ദ്ധ​ത്തി​നി​ടെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യും ഫാ. ​റൊ​മാ​നെ​ല്ലി​യും ദി​വ​സ​വും സം​സാ​രി​ച്ചി​രു​ന്നു. ഫാ. ​റൊ​മാ​നെ​ല്ലി​യു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.

ക്രൈ​സ്ത​വ​രും മു​സ്‌​ലിം​ക​ളും അ​ട​ക്കം നൂ​റു​ക​ണ​ക്കി​നു പ​ല​സ്തീ​ൻ​കാ​ർ അ​ഭ​യം തേ​ടി​യി​രി​ക്കു​ന്ന പ​ള്ളി​വ​ള​പ്പി​ൽ ഇ​സ്രേ​ലി ഷെ​ല്ലിം​ഗി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. നി​ര​വ​ധി കു​ട്ടി​ക​ളും ഭി​ന്ന​ശേ​ഷി​ക്കാ​രും ഇ​വി​ടെ ക​ഴി​യു​ന്നു​ണ്ട്. അ​ൽ-​അ​ഹ്‌​ലി ആ​ശു​പ​ത്രി​യു​ടെ തൊ​ട്ട​ടു​ത്താ​യാ​ണ് ഹോ​ളി ഫാ​മി​ലി പ​ള്ളി സ്ഥി​തി ചെ​യ്യു​ന്ന​ത്.

Latest News

Corehub Up